മൂവാറ്റുപുഴ: തൂഫാന് പദ്ധതിയുടെ ഭാഗമായി ഒളിന്പ്യൻ അഞ്ജു ബോബി ജോര്‍ജ് ഇന്ന് രാവിലെ 11.30ന് മൂവാറ്റുപുഴയിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ മാളില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ വിളംബര പരിപാടിയില്‍ പങ്കെടുക്കും. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസ് വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പാക്കി വരുന്ന മിഷന് ഡ്രഗ് ഫ്രീ മൂവാറ്റുപുഴ പദ്ധതിയുടെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലഹരിക്കെതിരായ സാമൂഹിക മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുകയും യുവജനങ്ങളില്‍ ശക്തമായ ബോധവത്കരണം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. നഗരസഭ സംഘടിപ്പിക്കുന്ന തൂഫാന് മൂവാറ്റുപുഴ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം ചടങ്ങിൽ നടത്തും. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.